ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരള ചരിത്രത്തില്‍ അഭിമാനകരമായ നേട്ടമായിരുന്നു ബ്ലോക്ക് പഞ്ചായത്തുകളുടെ രൂപീകരണം. 1949 ജൂലൈ 1 തിരുവിതാംകൂര്‍ - കൊച്ചി സംയോജനം. 1951 ഏപ്രില്‍ 1 പഞ്ചവല്‍സര പദ്ധതികളുടെ ആരംഭം, ഇതേ തുടര്‍ന്ന് നാടിന്‍റെ  പുരോഗതിയ്ക്കായി നാഷണല്‍ എക്സ്റ്റന്‍ഷന്‍ ആഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ആദ്യം ചാല ക്കുടിയിലും, നെയ്യാറ്റിന്‍കരയിലും എന്‍.ഇ.എസ് ആഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മാവേലി ക്കര എന്‍.ഇ.എസ് ആഫീസിന്‍റെ പ്രവര്‍ത്തനം അതിനുശേഷം 1952 ല്‍ തുടങ്ങി. പുതിയകാവില്‍ ഗവണ്‍മെന്‍റ് എല്‍.പി സ്കൂള്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആഫീസ് തുടങ്ങിയത്. മാവേലിക്കരയില്‍ ഒരു ഗ്രാമസേവക ട്രെയിനിംഗ് സെന്‍ററും ഉണ്ടായിരുന്നു. പഴയ ഗ്രാമസേവകന്‍ ഇപ്പോള്‍ വി.ഇ.ഒ മാരായി അറിയപ്പെടുന്നു. ഈ സെന്‍റര്‍ പിന്നീട് കൊട്ടാരക്കരയ്ക്കു മാറ്റി സ്ഥാപിച്ചു.

     മാവേലിക്കരയിലെ ആദ്യ ബ്ലോക്കാഫീസര്‍ സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന ശ്രീ.ഗോപാലന്‍നായര്‍ ആയിരുന്നു. സാമൂഹ്യ വിദ്യാഭ്യാസത്തിന്‍റെ  ചുമതല ശ്രീ.രാമകൃഷ്ണപിള്ളക്കാ യിരുന്നു. മുഖ്യ സേവിക അടക്കം സ്ത്രീകളുടെ ഉന്നമനത്തിനായി വനിതാ ഉദ്യോഗസ്ഥരും കൂടുതലായി നിയമിക്കപ്പെട്ടു. ചെന്നി ത്തല, തൃപ്പെരുന്തുറ, തഴക്കര, മാവേലിക്കര-തെക്കേക്കര, പെരി ങ്ങാല, കണ്ണമംഗലം പഞ്ചായത്തുകള്‍ മാവേലിക്കര ബ്ലോക്കിന്‍റെ അധീനതയിലായിരുന്നു. 1963 ലാണ് ചെട്ടികുളങ്ങര പഞ്ചാ യത്തിന്‍റെ രൂപീകരണം. പഞ്ചായത്ത് പ്രസിഡന്‍റു മാരും നിരവധി ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരും ബ്ലോക്കിന്‍റെ ഉപദേശക സമിതി യിലുണ്ടായിരുന്നു. തഴക്കരയിലെ 100 ഏക്കര്‍ ഫാമും കൊച്ചാലും മൂട്ടില്‍ ഇന്‍ഡസ്ട്രീയില്‍ എസ്റ്റേറ്റും സ്ഥാപിക്കപ്പെട്ടു. ധാരാളം കിണറുകള്‍ നിര്‍മ്മിച്ചു. പുതിയ കൃഷിരീതികള്‍ പ്രചരിപ്പിച്ചു. പുതിയ വിത്തിനങ്ങള്‍ കൊണ്ടുവന്നു പ്രചരിപ്പിച്ചു. കന്നുകാലി കളിലെ ഗുണമേന്മയ്ക്കായി ബീജസങ്കലനരീതി ആദ്യം നടപ്പാക്കി യതും മാവേലിക്കരയില്‍ ആയിരുന്നു. വികസനവുമായി ബന്ധ പ്പെട്ട വകുപ്പുകളെല്ലാം ബ്ലോക്കാഫീസിന്‍റെ അധീനതയിലാണ് പ്രവര്‍ത്തിച്ചുവന്നത്. 

ഉദാ : കൃഷി, മൃഗസംരക്ഷണം, സാമൂഹ്യപുരോഗതി എന്നിവ.

     1963-ല്‍ പെരിങ്ങാല കണ്ണമംഗലം വില്ലേജുകള്‍ ചേര്‍ത്തു ചെട്ടികുളങ്ങര പഞ്ചായത്ത് രൂപീകരിച്ചു. പഞ്ചായത്തു മുഖേന യുള്ള വികസനത്തില്‍ ബ്ലോക്കുകള്‍ പ്രധാന പങ്കുവഹിച്ചു. കൃഷി, മൃഗസംരക്ഷണം, സാമൂഹ്യ നീതി, സ്ത്രീകളുടെ ഉയര്‍ച്ച എന്നിവ യ്ക്ക് മുന്തിയ പരിഗണന നല്‍കി. സ്വിസ് ബ്രൗണ്‍ എന്ന പശു ഇനവും, വൈറ്റ് ലോഗാണ്‍ എന്ന കോഴി ഇനവും പ്രചാരത്തിലായി പ്രത്യുല്‍പ്പാദന ശേഷയിലുള്ള ഐ.ആര്‍ എന്ന നെല്‍ വിത്തിനവും കൃഷി ചെയ്യപ്പെട്ടു എന്‍.ഇ.എസ് ബ്ലോക്കുകള്‍ പിന്നീട് സി.ഡി ബ്ലോക്കുകളായി തീര്‍ന്നു. നൂറുകണക്കിനു കിണറുകള്‍ സ്ഥാപി ച്ചതിനു പുറമേ കക്കുസുകളും നിര്‍മ്മിച്ചു കൊടുത്തു. പട്ടികജാതി ക്കാര്‍ക്ക് കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തു. 1995 ല്‍ സംസ്ഥാനത്ത് ത്രിതല പഞ്ചായത്തു സംവിധാനമുണ്ടായി. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ അധികാരം വികേന്ദ്രീ കരിച്ചു. ഒന്‍പതാം പഞ്ചവല്‍സര പദ്ധതിക്കാലത്ത് ജനകീയാസൂ ത്രണത്തിന് രൂപം കൊടുത്തതോടെ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തു

ചെങ്ങന്നൂര്‍ ബ്ലോക്കധീനതയില്‍ പ്രവര്‍ത്തിച്ചുവന്ന മാന്നാര്‍ ഗ്രാമ പഞ്ചായത്തുകൂടി 2010 ല്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തി നോടുകൂടി ലയിപ്പിച്ചു. ഇപ്പോള്‍ 5 ഗ്രാമപഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്.

 ചരിത്രപരമായി പരിശോധിച്ചാല്‍ കേരളത്തില്‍ നാടുവാഴികളുടെ ഭരണം ഉണ്ടായിരുന്നപ്പോള്‍ ഓടനാടിന്‍റെ അധീനതയിലായിരുന്നു ഈ പ്രദേശം. മറ്റം ആയിരുന്നു നാടിന്‍റെ തലസ്ഥാനം മാടത്തി ന്‍കൂര്‍ എന്നൊരു രാജ്യവും ഈ പ്രദേശത്തുണ്ടായിരുന്നു.

 ഓടനാടിന്‍റെ തലസ്ഥാനം കായംകുളത്തേക്കു മാറ്റിയതിനെ തുടര്‍ന്ന് ഇവടെ കായംകുളം രാജ്യമായി.  പിന്നീട് വേണാടിനോട് ചേര്‍ക്കപ്പെട്ട് തിരുവിതാംകൂറിന്‍റെ ഭാഗമായി. ആദ്യം കൊല്ലം ജില്ലയിലും ഇപ്പോള്‍ ആലപ്പുഴ ജില്ലയിലും ഈ പ്രദേശം ഉള്‍പ്പെ ടുന്നു.

  കൊല്ലവര്‍ഷവുമായി തട്ടിച്ചു നോക്കിയാല്‍ ഏതാണ്ട് 2 വര്‍ഷ ത്തെ വ്യത്യാസത്തില്‍ കണ്ടിയൂരബ്ദം എന്ന കാലഗണന സമ്പ്ര ദായം ഇവിടെ നിലനിന്നി രുന്നു. ഉണ്ണിനീലി സന്ദേശ കാവ്യത്തില്‍ കണ്ടിയൂര്‍, മറ്റം പ്രദേശങ്ങളെയും ഇരമത്തൂരിനെയും, ചെന്നിത്ത ലയെയും എല്ലാം വര്‍ണ്ണി ക്കുന്നുണ്ട്. ഉണ്ണായിചരിതം എന്ന പുരാതനകാവ്യം കണ്ടിയൂര്‍ ക്കാരനായ ദാമോദര ചാര്യാര്‍ എഴുതി യിട്ടുണ്ട്.  മാന്നാര്‍ - തൃകുരുട്ടി മഹാദേവ ക്ഷേത്രം, കുട്ടംപേരൂര്‍ ക്ഷേതം,  കണ്ടിയൂര്‍, ചെട്ടികുളങ്ങര എന്നീ ക്ഷേത്ര ങ്ങളും പ്രസിദ്ധ മാണ്. കുട്ടംപേരൂര്‍ ക്ഷേത്രത്തിലെ ശില്‍പഭംഗി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ചെട്ടികുളങ്ങര കെട്ടുകാഴ്ചയും കുത്തി യോട്ടവും ലോക പ്രസിദ്ധമാണ്. കാളകെട്ട് ഉത്സവം നടക്കുന്ന മറ്റം മഹാദേവക്ഷേത്രം പഴമയുടെ ചാരുത വിളിച്ചോതുന്ന ആരാധനാ ലയമാണ്. 

 വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയ ദേശാഭിമാനി ടി.കെ.മാധാവന്‍ ഈ നാട്ടുകാരനായിരുന്നു. അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം ചെട്ടികുളങ്ങരയിലാണ് ഉള്ളത്. പുതിയകാവി ലെയും പത്തിച്ചിറയിലെയും (മറ്റം) പള്ളികളും പ്രസിദ്ധങ്ങളാണ്. പ്രസിദ്ധ ചിത്രകാരനായിരുന്ന രാജാരവിവര്‍മ്മയുടെ പുത്രന്‍ ആര്‍ട്ടിസ്റ്റ്  രാമവര്‍മ്മയാണ് മാവേലിക്കരയിലെ രവിവര്‍മ്മ പെയി ന്‍റിംഗ് സ്കൂള്‍ സ്ഥാപിച്ചത്. ചിത്രമെഴത്തുകാരന്‍ ശ്രീ. കെ.എം. വര്‍ഗ്ഗീസ് മാവേലിക്കരയുടെ സാംസ്കാരികാഭിവൃദ്ധിക്ക് മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. കേരളപാണിനി അന്ത്യവിശ്രമം കൊള്ളുന്നത് മാവേലിക്കരയിലാണ്. പാറപ്പുറത്ത് എന്‍.പി ചെല്ലപ്പന്‍നായര്‍, ചെന്നിത്തല കൃഷ്ണയ്യര്‍, വെന്നിയില്‍ വാസുപിള്ള, എരുമേലി പരമേശ്വരന്‍ പിള്ള, ശ്രീ.ശിവരാമന്‍ ചെറിയനാട് എന്നീ സാഹിത്യകാരന്‍മാര്‍ ഈ പ്രദേശക്കാരായിരുന്നു. അതിപ്രശ സ്തരായ സംഗീതവിദ്വാ ന്‍മാര്‍, കഥകളിക്കാര്‍, മൃദംഗ വിദ്വാന്മാര്‍ എന്നിവരുടെ പട്ടിക വളരെ പ്രശസ്തരായ രാഷ്ട്രീയ നേതാക്കളും, ഭിഷഗ്വരന്‍മാരും, പ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും നാടിന്‍റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന ചെയ്തതിട്ടുണ്ട്. കഥാ പ്രസംഗ രംഗത്തെ പ്രഗത്ഭനായ ശ്രീ.വെട്ടിയാര്‍ പി.കെ മാവേലി ക്കരയിലെ തഴക്കര പ്രദേശത്ത് ജനിച്ച വ്യക്തിയായിരുന്നു. 

    സമൂഹത്തിന്‍റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതില്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രവര്‍ത്തനം വലിയ സംഭാവനകള്‍ നല്‍ കിയിട്ടുണ്ട്. അനവധി വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. കുടിവെള്ളം എത്തിക്കുന്നതിനും, പരിസര ശുചീകരണത്തിനും, തൊഴില്‍ വര്‍ദ്ധനവിനും, ഗതാഗത സൗകര്യ വികസനത്തിനും, സാമൂഹ്യ വളര്‍ച്ചയ്ക്കും, കായിക പുരോഗതിക്കും മികച്ച പ്രവര്‍ത്ത നങ്ങളാണ് നല്‍കിയിട്ടുള്ളത്. ത്രിതല പഞ്ചായത്ത് സംവി ധാനത്തില്‍ മാവേലിക്കര ബ്ലോക്ക് നല്‍കിയിട്ടുള്ള സംഭാവന വിലപ്പെട്ടതുതന്നെയാണ്. പള്ളിവാസല്‍ പദ്ധതി മുതല്‍ക്കെ മാവേ ലിക്കരയില്‍ ഇലക്ട്രിസിറ്റി ആഫീസ് ഉണ്ടായിരുന്നു. ഭൂപ്രകൃതി അനുസരിച്ച് ഇവിടം ഇടനാടാണെങ്കിലു അപ്പര്‍കുട്ടനാടെന്നും വിശേഷിപ്പിക്കാവുന്ന പുഞ്ച വയലുകള്‍ മാന്നാര്‍, ചെന്നിത്തല, ത്യപ്പെരുന്തുറ, ചെട്ടികുളങ്ങര, തഴക്കര എന്നിവിടങ്ങളില്‍ ഉണ്ട്. പമ്പാനദി ഈ ബ്ലോക്കിന്‍റെ വടക്കേഅതിര്‍ത്തിയിലാണ്. അച്ചന്‍ കോവിലാര്‍ തഴക്കരയ്ക്കും ചെട്ടികുളങ്ങരയ്ക്കും വടക്കുകൂടിയും, ചെന്നിത്തല-തൃപ്പെരുന്തുറയ്ക്ക് തെക്കുപടിഞ്ഞാറു കൂടിയും ഒഴുകുന്നു അച്ചന്‍കോവിലാറിനേയും, പമ്പയേയും യോജിപ്പി ക്കുന്ന കുട്ടംപേരൂര്‍ ആറ് ചെന്നിത്തല, മാന്നാര്‍ പ്രദേശങ്ങള്‍ക്ക് കിഴക്കാണ്. തൊടിയൂര്‍ - ആറാട്ടുകടവ് കനാല്‍ തെക്കേക്കരയുടെ മധ്യത്തിലൂടെ ഒഴുകുന്നു. പുഞ്ചകാല - തട്ടാവഴിതോട്, ഒതള പ്പുഴതോട് ഇവ നീരൊഴുക്കു മേഖലകളാണ് പി.ഡബ്ല്യൂ.ഡി റോഡു കളും, റെയില്‍പ്പാതയും ബ്ലോക്ക് പ്രദേശത്തുണ്ട്. 

    പുഞ്ചവയലുകളില്‍ മുമ്പ് രണ്ട് പ്രാവശ്യം നെല്‍കൃഷി നടത്തി യിരുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള പ്രധാന കൃഷിക്കു പുറമെ കൊളപ്പാല എന്ന വര്‍ഷകാല കൃഷിയും ഉണ്ടായിരുന്നു.

    ഓണാട്ടുകര പ്രദേശത്തെ വയലുകളില്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെ വിരിപ്പു കൃഷിയും, ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ മുണ്ട കന്‍ കൃഷിയും ജനുവരി - മാര്‍ച്ച് മാസങ്ങളില്‍ എള്ളുകൃഷിയും ഉണ്ട്. ഓണാട്ടുകര എള്ള് ലഭിക്കുന്ന സ്ഥലം ചെട്ടികുളങ്ങരയാണ്. നിലങ്ങളില്‍ ചേമ്പു കൃഷിയും ചെയ്തിരുന്നു തറകള്‍ എന്നറിയപ്പെട്ട നിലങ്ങളെക്കാള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വിരിപ്പിലെ രണ്ട് കൃഷിക്കുള്ള ഞാറ് ഉല്‍പ്പാദിപ്പിച്ചതിനു ശേഷം മുതിര, മരച്ചീനി എന്നിവയും ഞവര, ജീരക, ചെമ്പാവ് എന്നീ നെല്‍ കൃഷിയും നടത്തിയിരുന്നു.

    പുരയിടങ്ങളിലെ പ്രധാന കൃഷി തെങ്ങ്, കമുക്, പ്ലാവ് എന്നിവയാണ് മരച്ചീനി, ചേന, കാച്ചില്‍, മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, വാഴ എന്നിവയാണ്. തെക്കക്കര, തഴക്കര പഞ്ചായത്തുകളില്‍ പുരോഗതി പ്രാപിച്ചിട്ടുള്ള കൃഷി ഇനങ്ങള്‍. ചെന്നിത്തല, മാന്നാര്‍ പ്രദേശങ്ങളില്‍ വന്‍തോതില്‍ താറാവ്, കോഴി, പശു, ആട്, എരുമ, പോത്ത് എന്നിവയേയും വളര്‍ത്തുന്നു. ക്ഷീരകര്‍ഷകരെ സഹായിക്കാനായി നിരവധി പാല്‍ സൊസൈ റ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. 

    ബ്ലോക്ക് പ്രദേശത്ത് തീപ്പെട്ടി ആഫീസുകളും, തടിയറപ്പു മില്ലുകളും ചെറുകിട വ്യവസായശാലകളും ഉണ്ട്. സ്കൂളുകളും, വായനശാലകളും നീന്തല്‍കുളവും, സ്പോര്‍ട്സ്-ഗെയിംസ് പരിശീല നത്തിനുള്ള സൗകര്യങ്ങളുമുണ്ട്. സംഗീതം, സിനിമ, നാടകം എന്നിവയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേക പ്രതിഭാശാലികളുള്ള  പ്രോത്സാഹിപ്പിക്കുന്ന സ്ഥലമാണ് മാവേലിക്കര ബ്ലോക്ക് പ്രദേശം. 


  • ഭുപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും

 ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് ഉള്‍പ്പെട്ട മാവേലിക്കര ബ്ലോക പഞ്ചായത്ത് കേരളത്തിലെ പ്രധാനപ്പെട്ട കാര്‍ഷിക മേഖല യായ ഓണാട്ടുകരയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഓണാട്ടു കരയുടെ എല്ലാ സവിശേഷതകളും ഈ ബ്ലോക്ക് പഞ്ചായ ത്തിനുണ്ട്. 

    സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 8.5 മീറ്റര്‍ ഉയരത്തിലാണ് ബ്ലോക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. സാമാന്യമായി സമതല പ്രദേശങ്ങളാണ് തഴക്കര പഞ്ചായത്തിന്‍റെ ചില പ്രദേശങ്ങള്‍ കുറച്ചു കൂടി ഉയര്‍ന്ന കുന്നില്‍ പ്രദേശങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഉയര്‍ന്ന മലനിരകളോ, താഴ്വര കളോ ഇല്ലാത്ത സാമാന്യമായ പ്രദേശമാണ് ഇവിടെയുളളത്. വടക്ക് 90 15 അക്ഷാംശത്തിലും കിഴക്ക് 76032 രേഖാംശത്തിലുമാണ് ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. സമതല പ്രദേശ മുണ്ടെങ്കില്‍ കൂടി പല തട്ടുകളായിട്ടാണ് കൃഷി ഭൂമി സ്ഥിതിചെയ്യുന്നത്. ഏറ്റവും താഴ്ന്ന പ്രദേശങ്ങള്‍ പുഞ്ചപ്പാടങ്ങള്‍ എന്ന് പറയുന്നു. അതിനു മുകളി ലായി തറപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നു. അതിനു മുകളിലുള്ള പുരയിടങ്ങളില്‍ തെങ്ങ്, മാവ്, പ്ലാവ്, പറങ്കിമാവ് മുതലായ ദീര്‍ഘകാല വിളകളും, മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറി, വാഴ മുതലായവയും കൃഷി ചെയ്യുന്നു. തഴക്കര, തെക്കേ ക്കര പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കുറച്ചുകൂടി ഉയര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ 5 തട്ടുകളിലായിട്ടാണ് ഇവിടെ കൃഷി ഭൂമി ഉള്ളത്.

    നിലങ്ങളില്‍ 8 മാസവും പുഞ്ചപ്പാടങ്ങളില്‍ 12 മാസവും വെള്ളം കെട്ടിക്കിടക്കുന്നു. പുരയിടങ്ങളില്‍ വീടുകളും കാലിത്തൊഴു ത്തുകളും മറ്റും സ്ഥിതി ചെയ്യുന്നു. കൃഷിയെപ്പോലെ തന്നെ കാലി വളര്‍ത്തലും ഇവിടെ ധാരാളമായി ചെയ്തു വരുന്നു. എല്ലാ മാസ ങ്ങളിലും ഏതെങ്കിലും കൃഷി ഉള്ളതുകൊണ്ടു കൃഷിക്കാര്‍ക്ക് വരുമാനവും, കര്‍ഷകതൊഴിലാളികള്‍ക്ക് ജോലിയും തുടര്‍ച്ച യായി ലഭിച്ചിരുന്നു. കൃഷി രീതികള്‍ ഈ വിധത്തിലാണ് സംവി ധാനം ചെയ്തിരുന്നത്.

  • നീര്‍ത്തടങ്ങളും ജലലഭ്യതയും
           ഉയര്‍ന്ന തോതില്‍ മഴ ലഭിക്കുന്ന പ്രദേശമാണ് ഇവിടം 2500 മുതല്‍ 3200 മില്ലിമീറ്റര്‍ മഴ ശരാശരി ലഭിക്കുന്നുണ്ട്. ഇടവപ്പാതി, തുലാവര്‍ഷം എന്നീ 2 പ്രധാനപ്പെട്ട മഴക്കാലമാണുള്ളത്. വേനല്‍ മഴയും ചില കാലങ്ങളില്‍ ലഭിക്കുന്നുണ്ട്. ഈ ബ്ലോക്ക് പ്രദേശത്ത് കഠിനമായ വരള്‍ച്ച അനുഭവ പ്പെട്ടിരുന്നില്ലെങ്കിലും സമീപ കാലത്തായി വേനല്‍ക്കാലത്ത് തഴക്കര പഞ്ചായത്തിലും തെക്കേ ക്കര പഞ്ചായത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങ ളിലും ചെട്ടികുളങ്ങര പഞ്ചായത്തിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു അടു ത്തകാലത്ത് കുന്നിന്‍ പ്രദേശങ്ങള്‍ കുഴിച്ച് അവിടെയുള്ള മണ്ണെ ടുത്ത് തണ്ണീര്‍ത്തടങ്ങളായ പാടങ്ങള്‍ നികത്തുന്നതു കൊണ്ടു ഭൂപ്രകൃതി തന്നെ മാറുന്ന ഒരവസ്ഥയുണ്ട്. ഇത് വരും കാലത്ത് കഠിനമായ ജലക്ഷാമത്തിനും പരിസ്ഥിതി, വനനശീകരണ ത്തിനും കാരണമാകുന്നു എന്ന് അനുഭവങ്ങളില്‍ നിന്ന് പറയാം.

  • ഭൂവിനിയോഗം

    ബ്ലോക്ക് പ്രദേശത്തെ വിളകളുടെ വിവരങ്ങള്‍ താഴെ കൊടു ക്കുന്നു മുഖ്യ വിത്തുകള്‍ - (തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നി ത്തല, തഴക്കര, മാന്നാര്‍)

1.    നെല്ല്
2.    തെങ്ങ്
3.    മരച്ചീനി
4.    കവുങ്ങ്
5.    വാഴ
6.    എള്ള്
7.    റബ്ബര്‍

    ബ്ലോക്ക് പ്രദേശത്ത് ലഭ്യമായ എല്ലാ സ്ഥലങ്ങളിലും കൃഷി ചെയ്തു വരുന്നു തരിശുഭൂമി കുറവാണ് എങ്കിലും സമീപകാലത്ത് നെല്‍ കൃഷിയുള്ള സ്ഥലത്തിന്‍റെ വീസ്തീര്‍ണ്ണം വളരെ കുറഞ്ഞു വരുന്നു. ലഭ്യമായ സ്ഥലത്തിന്‍റെ 30% പോലും നെല്‍കൃഷി ചെയ്യുന്നില്ല. തെങ്ങുകൃഷിയുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാ ദനം വര്‍ദ്ധിക്കുന്നില്ല. കീടബാധ നിമിത്തവും വിലക്കുറവ് കാര ണവും തെങ്ങുകൃഷി യിലുള്ള കൃഷിക്കാരുടെ താല്‍പര്യം കുറ ഞ്ഞുവരുന്നു. റബ്ബര്‍ കൃഷിയുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിച്ചിരുന്നെ ങ്കിലും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. പക്ഷേ അത് ഓണാട്ടുകര പ്രദേശ ത്തെ പരിസ്ഥിതിക്കു ഏല്‍പ്പിക്കുന്ന ആഘാതം എത്ര എന്നു അറിയുന്നതിനുള്ള പഠനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല.

     ഇവിടെ സവിശേഷമായ ഒരു ആവാസ വ്യവസ്ഥയാണ് നിലവി ലുള്ളത്. ഇടക്കാ ലത്ത് പാടങ്ങളും, പുരയിടങ്ങളും, വീടുകളും, തൊഴുത്തുകളും, കാവുകളും, കുളങ്ങളും, ആരാധനാലയങ്ങളും ഇടകലര്‍ന്നു കിടക്കുന്ന ഒരാവാസവ്യവസ്ഥയാണ് ഉണ്ടായിരുന്നത്.

  • പരിസ്ഥിതി

     ബ്ലോക്ക് പ്രദേശത്തെ ഭൂപ്രകൃതി തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള പരിസ്ഥിതി വിനാശമാണ് നടന്നുകൊണ്ടിരിക്കു ന്നത്. താഴ്ന്ന നീര്‍ത്തടങ്ങളായ വ്യാപകമായി നികത്തിക്കൊ ണ്ടിരിക്കുന്നു നൂറ്റാണ്ടുകളായുള്ള പാടങ്ങള്‍ പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്ന ഭൂപ്രകൃതി എത്ര നിസ്സാരമായിട്ടാണ് മാറ്റിമറി ക്കുവാന്‍ നാം ശ്രമിക്കുന്നത്. എന്നാല്‍ പഴയ കൃഷിക്കാര്‍ പരിസ്ഥിതി സംരക്ഷണത്തില്‍ സുസ്ഥിര കൃഷി സമ്പ്രദായം ആവിഷ്കരിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു എന്നു കാണാവുന്നതാണ്.

  • കാവുകളും കുളങ്ങളും

    ഓണാട്ടുകര പ്രദേശത്തെ ഭൂപ്രകൃതിയും മണ്ണിന്‍റെ സ്വഭാവും അനുസരിച്ച് സ്ഥിരമായ കൃഷിക്ക് ധാരാളം പച്ചിലകളും വെള്ളവും ആവശ്യമാണ്. പഴമക്കാര്‍ ഇതു തിരിച്ചറിഞ്ഞതിന്‍റെ ഫലമായിട്ടാണ് ധാരാളം കാവുകളും കുളങ്ങളും ഉണ്ടാക്കുന്ന തിനും അത് നിലനിര്‍ത്തുന്നതിനും പ്രയത്നിച്ചത്. ഇത്തര ത്തിലുള്ള സര്‍പ്പക്കാവുകളും അതിനുള്ളിലെ കുളങ്ങളും ജൈവ വൈവിദ്ധ്യം നിലനിര്‍ത്തുന്നതിനും ജലവിതാനം താഴേക്ക് പോകാതെ സംരക്ഷിക്കുന്നതിനും സഹായിച്ചിരുന്നു. ഈ വിശുദ്ധ വനങ്ങളിലെ മരങ്ങളെ ഇരിമ്പുകൊണ്ട് സ്പര്‍ശിക്കരുതെന്ന വില ക്കേര്‍പ്പെടുത്തിയിരുന്നത് ഇവയെ സംരക്ഷിക്കുവാന്‍ വേണ്ടി യായിരുന്നു. ഒരു വീടിനു തന്നെ മൂന്ന് കുളങ്ങളുണ്ടായിരുന്നു. ഒരെണ്ണം കൂടിക്കുന്ന വെള്ളത്തിനും മറ്റൊന്ന് കുളിക്കുന്നതിനു ള്ളതും പിന്നീടൊന്ന് പശുവിനെയും, കന്നുകാലികളേ യും മറ്റും കുളിപ്പിക്കുന്നതിനും ആയിരുന്നു. ഇത് കൂടാതെ പാടശേഖര ങ്ങളും ഉയര്‍ന്ന ഭാഗത്ത് തലക്കുളങ്ങളും താഴെ വാല്‍ക്കുളങ്ങളും ഉണ്ടായിരുന്നു. ഇതോടൊപ്പം പ്രത്യേക ചാലുകളും  ചാലുകണ്ട ങ്ങളും ഉണ്ടായിരുന്നു.

 ഈ കുളങ്ങളും, ചാലുകളും മറ്റും ഇന്ന് പ്രോത്സാഹി പ്പിച്ചുകൊണ്ടിരിക്കുന്ന മഴക്കുഴികളുടെ പൂര്‍വ്വീകരായിരുന്നു. ഈ കുളങ്ങള്‍ നികത്തിയതു കാരണം ജലവിതാനം താഴോട്ട് പോകുന്നു. ജൈവവൈവിദ്ധ്യം നഷ്ടപ്പെട്ടു. ഭൂപ്രകൃതി തന്നെ മാറുന്നു. നീര്‍ത്തടങ്ങളുടെ നികത്തലും, കണ്ടങ്ങളിലെ ചെളി എടുപ്പും വന്‍തോതില്‍ നടത്തിക്കൊണ്ടിരിക്കുന്നു. നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ 50%ത്തിലേറെ നികത്തിയതായി കണ ക്കാക്കാം. ഇതു പരിസ്ഥിതിക്കുവരുത്തുന്ന വിനാശങ്ങള്‍ എത്ര യെന്നു ഊഹിക്കാവുന്നതേയുള്ളൂ. ഈ നെല്‍പ്പാടങ്ങള്‍ സ്വാഭാവിക ജല സംഭരണികളാണ്. ഇതു നികത്തുന്നതിലൂടെ ജലസംഭര ണശേഷി കുറയുന്നു അതിലൂടെ വരള്‍ ച്ചയും ജലക്ഷാമത്തെയും വിളിച്ചു വരുത്തുകയാണ്.  അതുപോലെ തന്നെ ഗൗരവമായി കാണേണ്ട മറ്റൊരു ദൂഷ്യമാണ് ഇഷ്ടിക നിര്‍മ്മാണത്തിനായി വ്യാപ കമായി കണ്ടത്തില്‍ നിന്നും ചെളി എടുക്കുന്നത്. മാന്നാര്‍, കരിപ്പുഴ ഭാഗങ്ങളില്‍ ഒട്ടോ പാടശേഖരങ്ങള്‍ ഈ വിധം നശിച്ചുകഴിഞ്ഞി രിക്കുന്നു.

  ഇവമൂലമുള്ള പരിസ്ഥിതി വിനാശം വരും തലമുറയെ പ്രതികൂല മായി ബാധിക്കാതിരിക്കണമെങ്കില്‍ വേണ്ടത്ര പ്രകൃതി സംര ക്ഷണ പ്രവര്‍ത്തന ങ്ങള്‍ നാം ആരംഭിക്കേണ്ടതുണ്ട്. 

  • തോടുകള്‍

 ജലനിര്‍ഗ്ഗമനത്തിനു വേണ്ടി തോടുകളുടെയും, കൈത്തോടുക ളുടെയും ഒരു ശ്യംഖല തന്നെ ബ്ലോക്ക് പ്രദേശത്തുണ്ട്. മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകാതെ ഈ പ്രദേശത്തെ സംരക്ഷിച്ചിരുന്നത് ഈ തോടുകളായിരുന്നു. ഈ തോടുകള്‍ ബ്ലോക്കിലെ കൃഷി യിടങ്ങളുടെ രക്തധമനികളാണ്. ഇവിടെ യുള്ള കൃഷിയെ സംരക്ഷിച്ചിരുന്നത് ഈ തോടുകളായിരുന്നു. എന്നാല്‍ ഇന്ന് അവയൊക്കെ നികന്നു ഇക്കാരണത്താല്‍ പെട്ടെന്നുള്ള വെള്ള പ്പൊക്കവും കൃഷിനാശവും സര്‍വ്വസാധാരണമായിരിക്കുന്നു.

  • ജൈവവൈവിധ്യം

 കൃഷി പ്രാധാന്യമുണ്ടായിരുന്ന ഒരു ബ്ലോക്കായിരുന്നതു കൊണ്ടു തന്നെ കാര്‍ഷിക രംഗത്ത് ജൈവവൈവിധ്യത്തിന്‍റെ ഒരു കലവറ തന്നെയായിരുന്നു ഈ പ്രദേശം. നെല്ലിലും, തെങ്ങിലും, മരച്ചീനിയിലും, വാഴ, ചേമ്പ് എന്നിവയിലും ഒക്കെ നിരവധി ഇനങ്ങളുണ്ടായിരുന്നു. മൂപ്പു കൂടിയത്, കുറഞ്ഞത്, നിറമുള്ളത്, ഇല്ലാത്തത് അങ്ങനെ എത്രയെത്ര ഇനങ്ങള്‍ ജൈവവൈവിധ്യ ത്താല്‍ സമ്പന്നമായിരുന്നു അവ. ഔഷധസസ്യങ്ങള്‍ ഇവിടെ സുലഭമായി ലഭിച്ചിരുന്നു. 

  • കൃഷിരീതികള്‍

   ഇവിടെയുള്ള കൃഷി രീതികള്‍ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലായിരുന്നു തെങ്ങിന്‍റെ തടം എടുക്കുന്നതിലൂടെ ജലം തെങ്ങിന്‍ ചുവട്ടില്‍ സംഭരിക്കുന്നതിനും അതു താഴ്ന്നിറങ്ങി ഭൂമിയുടെ ജലവിതാനം ഉയര്‍ത്തുന്നതിനും സഹായിച്ചിരുന്നു. പുരയിടം കിളക്കുക, പച്ചിലവളം ഉപയോഗിക്കുക (പച്ചില വളത്തി നുവേണ്ടി പ്രത്യേകം കുറ്റിക്കാവുകള്‍ ഉണ്ടായിരുന്നു.) വേനല്‍ ക്കാലത്തേക്ക് തെങ്ങിന്‍റെ ഓല മുറിക്കുക, ഇവയ്ക്ക് വെള്ളം കയറ്റുക, ഇറക്കുക ഒക്കെ പരിസ്ഥിതി സൗഹ്യദരീതിയിലാണ് നടത്തിയിരുന്നത്. 

 ഇങ്ങനെ നോക്കിയാല്‍ അതീവ ശ്രദ്ധയോടെ നമ്മുടെ പൂര്‍വ്വികര്‍ സ്യഷ്ടിച്ചെടുത്ത ഈ ആവാസ വ്യവസ്ഥ, ഭൂപ്രകൃതി എന്നിവ ഇന്ന് നികത്തല്‍, കുഴിക്കല്‍, തരിശിടീല്‍ എന്നീ വിവിധ കാരണ ങ്ങളിലൂടെ നശിച്ചു കൊണ്ടിരിക്കുന്നു.

  • മാലിന്യ നിര്‍മ്മാര്‍ജ്ജനം

 ഗ്രാമപ്രദേശങ്ങളിലും ഇന്ന് മാലിന്യങ്ങള്‍ പ്രശ്നമായി മാറിയിരി ക്കുന്നു. ശുചിത്വത്തിനും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടത്ര ശ്രദ്ധ നാം കാണിക്കുന്നില്ല. പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടിയ മാലിന്യങ്ങള്‍ റോഡരികിലും, കുളങ്ങളിലും, ചാലു കളിലും നിക്ഷേപിക്കുന്നു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്ക്കരിക്കുന്നതിനുള്ള ഒരു സംസ്ക്കാരം ഗ്രാമപ്രദേശങ്ങളില്‍ വിശേഷിച്ചു വളര്‍ത്തിയെടുക്കേണ്ടതായിട്ടുണ്ട്.

  • നദികളുടെ മലിനീകരണം

    മണലൂറ്റുന്നതിനു വേണ്ടി അച്ചന്‍കോവിലാറിന്‍റെ ചില പ്രദേശ ങ്ങള്‍ വ്യാപകമായി കുഴിച്ചുകൊണ്ടിരിക്കുന്നു. ഇത് ഭൂഗര്‍ഭ ജലനിലവാരം താഴുന്നതിനും  കുടിവെള്ള ലഭ്യത കുറയു ന്നതിനും കാരണമാകുന്നു. നദികളില്‍ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ദീര്‍ഘകാല മാലിന്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

  • സാമൂഹ്യനീതി
      മാവേലിക്കരയിലെ സാമൂഹ്യസ്ഥിതി കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും വിഭിന്നമല്ല. അടിമത്തം 1855 ല്‍ നിയമം മൂലം അവസാനിപ്പി ക്കുന്നതിനു മുമ്പ് അടിമത്തവ്യവസ്ഥിതി നിലനിന്നിരുന്നുവെന്ന് കാണാ വുന്നതാണ്. 1855 നു ശേഷം ഫ്യൂഡല്‍ വ്യവസ്ഥകള്‍ നില നിന്നിരുന്നു. ഒരുപക്ഷേ സമീപ കാലം വരെ തൊഴിലാളി കള്‍ക്കു മണ്ണില്‍ കുഴികുഴിച്ചു ഇലവെച്ച് കഞ്ഞി കൊടുക്കുന്ന സമ്പ്രദായവും മറ്റും കാണിക്കുന്നത് അടിമത്തവും, ഉച്ചനീചത്വവും നിലനിന്നിരുന്നു എന്നുതന്നെ യാണ്. അവര്‍ണ്ണര്‍ക്ക് പൊതുനിരത്തില്‍ കൂടി നടക്കുവാന്‍ പോലും വിലക്കുണ്ടായിരുന്നു കൃഷിയെ ആശ്രയിച്ചു ജീവി ച്ചിരുന്ന ഒരു ജനസമൂഹമായിരുന്നതു കൊണ്ട് ജന്മി കൂടിയാന്‍ ബന്ധവും നിലനിന്നിരുന്നു. സ്കൂളുകളില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശ നമുണ്ടായിരുന്നില്ല.

     നിരന്തരമായ സമരങ്ങളിലൂടെയും ബോധവല്‍ക്കരണ ത്തിലൂടെയും സാമൂഹ്യ സമത്വം നേടുകയുണ്ടായി. ഭൂപരി ഷ്ക്കരണ നിയമം നിലവില്‍ വന്നതോടുകൂടി എല്ലാവരും ഭൂമിക്ക് അവകാശിയായി കൂടിയാന്മാര്‍ക്ക് വസ്തുവില്‍ അവ കാശം ലഭിച്ചു.  സാമൂഹ്യരംഗത്ത് ഇത് വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു.  വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെ വസിച്ചി രുന്ന ഒരു പ്രദേശമാണിത്. ബ്ലോക്ക് അതിര്‍ത്തി യിലല്ലെങ്കിലും ആറാട്ടു കടവിനു സമീപം സ്ഥാപിച്ച സി.എസ്.ഐ ദേവാല യത്തിന്‍റെ കവാടത്തില്‍ കാണുന്ന ഓംങ്കാര മുദ്ര അന്ന് നിലനിന്നിരുന്ന മതസൗഹാര്‍ദ്ദത്തിന്‍റെ തെളിവായി കാണാ വുന്നതാണ്. അനേകം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ബ്ലോക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. തഴക്കര പഞ്ചായത്തിലും, മാന്നാര്‍ പഞ്ചായത്തിലും മുസ്ലീം ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.  അടിമത്തവും ജന്മി-കുടിയാന്‍ ബന്ധവും ഒക്കെ നിലനിന്നിരുന്നു വെങ്കിലും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സഹകരണത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു സമഭാവം ഉണ്ടായിരുന്നു. കൊയ്ത്തു പാട്ടിലൂടെയും, നടിച്ചില്‍ പാട്ടി ലുടെയും മറ്റും ജന്മിയെ കര്‍ഷക തൊഴിലാളികള്‍ക്ക് കളി യാക്കുവാന്‍ അവകാശം ഉണ്ടായിരുന്നു. എടൂത്തു പറയത്തക്ക സാമൂഹ്യ സംഘട്ടനങ്ങള്‍ ഒന്നും തന്നെ ഈ പ്രദേശത്ത് നടന്നിട്ടില്ല. ചില ഒറ്റപ്പെട്ട കര്‍ഷക സമരങ്ങള്‍ ഉണ്ടായതൊക്കെ തന്നെ പരസ്പര സഹകരണത്തോടുകൂടി മാത്രമേ മുന്നോട്ടു പോയിട്ടുള്ളൂ.

  • സാമ്പത്തിക സ്ഥിതി

     ജനസംഖ്യയുടെ ഏകദേശം 80% ജനങ്ങളും കൃഷിയെ ആശ്ര യിച്ചു ജീവിക്കുന്നവരാണ്. എന്നാല്‍ കാര്‍ഷിക രംഗം ഒരു സ്തംഭവനാവസ്ഥയായ തുകൊണ്ട്  കൃഷിയില്‍ നിന്നുള്ള ആദായം കുറഞ്ഞിരിക്കുന്നു. വിരിപ്പൂ നെല്‍കൃഷി പല കാരണ ങ്ങള്‍കൊണ്ടും അനാദായകരമായി. പുഞ്ചപ്പാ ടങ്ങള്‍ ഏറിയ പങ്കും തരിശിട്ടിരിക്കുന്നതുകൊണ്ടും തേങ്ങയുടെ വിലത്ത കര്‍ച്ച കൊണ്ടും കര്‍ഷകരും കര്‍ഷകതൊഴിലാളികളും സാമ്പത്തി കമായി പിന്നോക്കം പോയിരിക്കുന്നു. തൊഴിലാളികള്‍ക്കു അല്പം ആശ്വാസം പകരു ന്നത് നിര്‍മ്മാണ മേഖലയാണ്. അവിടെയും കടുത്ത മത്സരം മൂലം തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞുകൊണ്ടി രിക്കുന്നു. വിദേശത്തു ജോലി ചെയ്യു ന്നവരുടെ പണമാണ് നല്ല ഒരു ശതമാനം ആളുകളുടെയും വരുമാനമാര്‍ഗ്ഗം. 

       വ്യവസായികമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശ മാണ് മാവേലിക്കര ബ്ലോക്ക്. മാന്നാര്‍ പഞ്ചായത്തിലൊഴികെ മറ്റു നാലു പഞ്ചാ യത്തുകളിലും പരമ്പരാഗത വ്യവസായ മല്ലാതെ ആധുനിക വ്യവസായങ്ങള്‍ ഇല്ലെന്നു തന്നെ പറയാം.  

       1957 ല്‍ കൊല്ലകടവില്‍ സ്ഥാപിച്ച വ്യവസായ എസ്റ്റേറ്റ് ഒരു പക്ഷേ ഈ രംഗത്തെ ആദ്യത്തെ കാല്‍വെയ്പ്പായിരുന്നു. ഇറവന്‍കരയില്‍ ആരംഭിച്ച ഐ.എ.സി ഗ്ലാസ്സ് ഫാക്ടറി ആധു നിക വ്യവസായമായിരുന്നു. ഇന്നതു പ്രവര്‍ത്തിക്കുന്നില്ല. ചെട്ടി കുളങ്ങരയില്‍ ആരംഭിച്ച കേരളാ ക്ലോറേഡ് ആന്‍റ് കെമിക്കല്‍സ് ഒരു ആധുനിക വ്യവസായമായിരുന്നു. ഇതും ഇന്ന് പ്രവര്‍ത്തി ക്കുന്നില്ല. ബ്ലോക്ക് അതിര്‍ത്തിയിലുള്ള പ്രധാനവ്യവസായങ്ങള്‍ തീപ്പെട്ടി നിര്‍മ്മാണം, തടിമില്ലുകള്‍, കറിപൗഡര്‍ യൂണിറ്റുകള്‍, എണ്ണയാട്ടു മില്ലുകള്‍ എന്നിവയാണ്. 

        എന്നാല്‍ മാന്നാര്‍ പഞ്ചായത്തില്‍ അലൂമിനിയം ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ ആധുനിക വ്യവസായം നടക്കുന്നുണ്ട്. ഇതോ ടൊപ്പം തന്നെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഓട് വ്യവസായ കേന്ദ്രവും മാന്നാറില്‍ പ്രവര്‍ത്തിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷ മായ ഒരു ബ്ലോക്കാണ് മാവേലിക്കര. വ്യവസായ സംരംഭങ്ങളും അവയുടെ അഭാവവും കാര്‍ഷിക രംഗത്തിന്‍റെ തകര്‍ച്ചയ്ക്കും സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കുന്നതിനും കാരണമായി എന്നും കാണാവുന്നതാണ്. ഇതോടൊപ്പം ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ധാരാളം കുടുംബങ്ങള്‍ ഈ ബ്ലോക്ക് അതിര്‍ത്തിയി ലുണ്ട്. കൃഷി രംഗം മെച്ചപ്പെടുത്തുന്നതിലൂടെയും ചെറുതും വലുതുമായ വ്യവസായ സംരംഭ ങ്ങള്‍ ആരംഭിക്കുന്നതിലൂ ടെയും മാത്രമേ ഈ ദുഃസ്ഥിതിക്കു പരിഹാരമാവുകയുള്ളൂ.

  • സാംസ്ക്കാരിക സ്ഥിതി

      സാംസ്ക്കാരികമായി വളരെ പുരോഗതി പ്രാപിച്ച ഒരു പ്രദേശ മാണ് മാവേലിക്കര. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഗ്രന്ഥശാലകളും, വായനശാലകളും, ക്ഷേത്രങ്ങളും, ക്ഷേത്രാചാര ങ്ങളും, വിവിധ ആരാധനാലയങ്ങളും അവയുടെ അനുഷ്ഠാന ങ്ങളും മറ്റും മാവേലിക്കരയുടെ സാംസ്കാ രിക പുരോഗതിയില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. മാവേലിക്കരയുടെ സ്ഥലനാമം സൂചിപ്പിക്കുന്നതു തന്നെ ഐശ്വര്യത്തിന്‍റെ വേലിയേറ്റമുള്ള സ്ഥലം എന്നാണ്. മാ എന്നാല്‍ മഹാലക്ഷമി എന്നും വേലി എന്നാല്‍ കാവലുള്ളത് എന്നുമാണ് അര്‍ത്ഥം. അങ്ങനെ നോക്കു മ്പോള്‍ മഹാലക്ഷ്മി വസിക്കുന്ന സ്ഥലം അതാണ് മാവേലിക്കര. ആയ രാജ്യവംശത്തിന്‍റെ സാമന്ത രാജ്യമായ ഓടനാട്ടു രാജവംശ ത്തിന്‍റെ ഒരു പ്രവിശ്യയായ മാടത്തിന്‍കൂറിന്‍റെ തലസ്ഥാന മായിരുന്ന മാവേലിക്കര. 10 വര്‍ഷത്തോളം തിരുവി താംകൂറിന്‍റെ ദിവാനായിരുന്ന രാമയ്യന്‍റെ കാലത്ത് മാവേലിക്കര തിരുവി താംകൂറിന്‍റെ സാമ്പത്തിക വാണിജ്യ തലസ്ഥാനമായിരുന്നു. 

     മാവേലിക്കര ബ്ലോക്കിലെ 6 പഞ്ചായത്തുകളിലെ സ്ഥല നാമത്തിനും ചില സവിശേഷതകളുണ്ട്. ചെട്ടികുളങ്ങരയുടെ പേര് ശ്രേഷ്ടികുളങ്ങര എന്നാണെന്നു കരുതുന്നു. ശ്രേഷ്ടി എന്നാല്‍ വാണിജ്യം-കച്ചവടം എന്നൊക്കെയാണര്‍ത്ഥം. കച്ചവട ക്കാരുടെ സ്ഥലം എന്നും ചെട്ടികുളങ്ങരയ്ക്ക് അര്‍ത്ഥമുണ്ട്. കൊടുങ്ങല്ലൂര്‍ അമ്മയുടെ മകളായ ചെട്ടികുളങ്ങര ഭഗവതിയുടെ ക്ഷേത്രം നിലനില്‍ക്കുന്ന പ്രദേശമായും ചെട്ടികുളങ്ങര അറിയ പ്പെടുന്നു. 

        ചോള പാണ്ഡ്യരായ വിദേശികള്‍ ചെന്നിത്തല താവളം ഉറപ്പിച്ചി രുന്ന കാലത്ത് ഇവര്‍ തമ്മില്‍ സംഘട്ടനങ്ങള്‍ ഉണ്ടാവുകയും അതിലുണ്ടായ രക്തച്ചൊരിച്ചിലില്‍ ചെന്നിണം ഒഴുകി ചെന്നീര്‍ കരയായതാണെന്നും ചെന്നീര്‍ക്കര ചെന്നിത്തലയായതാ ണെന്നും വിശ്വസിക്കുന്നു. 

      തൃപ്പെരുംന്തുറ തിരുപെരും തുറൈ ആണെന്നും പറയപ്പെടുന്നു. കടല്‍ വളരെ അടുത്തായിരു ന്നുവെന്നും ഇവിടെ ഒരു വാണിജ്യ കേന്ദ്രം ഉണ്ടായിരുന്നെന്നും വിശ്വസിക്കുന്നു. 

       തഴ ധാരാളമായി വളര്‍ന്നിരുന്ന സ്ഥലം തഴക്കരയായതാകാനും സാധ്യതയുണ്ട്. 

      മാവേലിക്കരയുടെ തെക്കുള്ള കര-തെക്കേക്കരയായി എന്നു വിശ്വസിക്കുന്നു. 

      അതുപോലെ കൃതയുഗത്തില്‍ ജീവിച്ചിരുന്ന മാന്ധാതാവ് ചക്രവര്‍ത്തി നടത്തിയ യാഗത്തിലൊന്ന് തൃക്കൂരുട്ടി പരിസര ത്തുവെച്ചായിരുന്നുവെന്നും അങ്ങനെ ഈ  ദേശത്തിന് മാന്ധാതപുരം എന്ന് പേര് നല്‍കുകയും പിന്നീട് അത് ലോപിച്ച് മാന്നാര്‍ എന്ന സ്ഥലനാമം പ്രചാരത്തിലാവുകയും ചെയ്തു.

         ബുദ്ധമതത്തിനും, ഹിന്ദുമതത്തിനും, ക്രിസ്തുമത്തിനും, ഇസ്ലാം മതത്തിനും ഇവിടെ വേരുകളുണ്ടായിരുന്നു. ബുദ്ധമതത്തിന്‍റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ചെട്ടികുളങ്ങര, കണ്ടിയൂര്‍ എന്നീ പ്രദേശങ്ങള്‍, ചെട്ടികുളങ്ങര കെട്ടുകാഴ്ച ബുദ്ധമതത്തിന്‍റെ സ്വാധീനം വെളിവാക്കുന്നു. ആവേശകരമായ കാളകെട്ട് ഉത്സവം പ്രസിദ്ധമായ കാര്‍ഷിക ഉത്സവമാണ്. ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള വിവിധ ദേശങ്ങളില്‍ കുംഭമാസത്തില്‍ കാളയെ കെട്ടാറുണ്ട്. മറ്റം മഹാദേവര്‍ ക്ഷേത്രം അടക്കമുള്ള ആരാധനാല യങ്ങളില്‍ കാളകെട്ട് ഉത്സവം നടക്കുന്നുണ്ട്. അതുപോലെ തന്നെ അനവധി ക്രിസ്ത്യന്‍ പള്ളികളും, മുസ്ലീം പള്ളികളും ബ്ലോക്ക് അതിര്‍ത്തിയിലുണ്ട്. വിവിധ ജാതി മത വിഭാഗങ്ങള്‍ സൗഹൃദ ത്തേടെയും സാഹോദര്യത്തോടെയും കഴിയുന്ന ഒരു പ്രദേശ മാണ് മാവേലിക്കര. എടുത്തു പറയത്തക്ക മതസംഘര്‍ഷങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നു കാണാം. ചെട്ടികുളങ്ങര കുംഭ ഭരണി, ചെന്നിത്തല ഉത്യട്ടാതി ജലോത്സവും, മാന്നാര്‍ ജലോ ത്സവും, പള്ളി പെരുന്നാളുകള്‍, ചന്ദനക്കുട മഹോത്സവങ്ങള്‍ എന്നിവ പരസ്പരം സഹകരിച്ചു നടത്തുന്ന ഒരു പാരമ്പര്യം ഈ പ്രദേശത്തിനുണ്ട്. മാന്നാര്‍ കാര്യത്ത്യായനി ദേവീക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

       ചിരപുരാതനമായ ഒരു കലാപാരമ്പര്യം ഈ പ്രദേശത്തിനുണ്ട്. പുള്ളുവന്‍പാട്ട്, കൊയ്ത്തുപാട്ട്, നടീച്ചില്‍ പാട്ട്, ചക്രം ചവിട്ട് പാട്ട്, വേലര്‍പാട്ട്, ഉടുക്ക് പാട്ട് എന്നിവയില്‍ ഒരുപക്ഷേ പുള്ളുവന്‍ പാട്ടൊഴികെ മറ്റെല്ലാം അന്യംനിന്നു പോയിരിക്കുന്നു. ഓണക്കാലത്തെ തുമ്പിതുള്ളല്‍ പാട്ട്, ചെമ്പഴുക്കാപാട്ട് എന്നി വയും അന്യംനിന്നു പോയ വിഭാഗത്തില്‍പ്പെടുന്നു. തിരുവാതിര കളി, കോലടി മുതലായവയും അപൂര്‍വ്വ മായി സ്കൂള്‍ കലോ ല്‍സവത്തില്‍ ഒതുങ്ങി നില്‍ക്കുന്നു. കിളിത്തട്ട്, നാടന്‍ പന്തു കളി എന്നിവയുടെ സ്ഥിതിയും അതുപോലെതന്നെ. 

        മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും അടിത്തറ പാകിയ കേരളപാണിനി എ.ആര്‍.രാജരാജവര്‍മ്മ, ലോകപ്രശസ്ത ചിത്രകാരനായ രാജാരവിവര്‍മ്മ എന്നിവരുടെ പ്രവര്‍ത്തനമേഖല മാവേലിക്കരയായിരുന്നു. 

     

  • ഗ്രന്ഥശാലകള്‍

    എല്ല പഞ്ചായത്തുകളിലും ഹൈസ്കൂളുകളുണ്ട്. ചെട്ടികുളങ്ങര, തെക്കേക്കര പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്‍ററി സ്കൂളുകളുമുണ്ട്. രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് ബ്ലോക്കതിര്‍ത്തിയില്‍ അല്ലെങ്കിലും മാവേലിക്ക രയിലും ചുറ്റുപാടുമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.  

    സാംസ്കാരിക രംഗത്ത് പുരോഗതി പ്രാപിച്ച ഒരു പ്രദേശമാണെ ങ്കിലും സമീപക്കാലത്തായി വളര്‍ന്നുവരുന്ന അസഹിഷ്ണുത, യുവജനങ്ങളില്‍ കണ്ടു വരുന്ന ദുശ്ശീലങ്ങള്‍, ചില ജീര്‍ണ്ണതകള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിതേക്കേണ്ടതിന്‍റെ ആവശ്യം ഏറിവരികയാണ്.

  • പട്ടികജാതി - പട്ടികവര്‍ഗ്ഗം

     സമൂഹത്തിലെ ഏറ്റവും കൂടുതല്‍ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജന വിഭാഗമാണ് പട്ടികജാതി - പട്ടികവര്‍ഗ്ഗ ക്കാര്‍. ഇവരുടെ സമഗ്രമായ വികസന ത്തിനുവേണ്ടി കാലാകാല ങ്ങളില്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെ ങ്കിലും ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ പൂര്‍ണ്ണമായി സാധി ച്ചിട്ടില്ല. ഭൂരിപക്ഷം പേരും കാര്‍ഷികാനുബന്ധ മേഖലകളിലും മറ്റു പരമ്പരഗാത തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്നു. കാര്‍ ഷിക മേഖലയില്‍ ഉണ്ടായ മുരടിപ്പും പരമ്പരാഗത തൊഴില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വിപണനസൗകര്യത്തിന്‍റെ അപര്യാപ്തത, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ മൂലം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്ന തൊഴിലും വരുമാനവും ലഭിക്കുന്നില്ല.

     സ്വന്തമായി സ്ഥലമില്ലാത്തവരുടേയും, വാസയോഗ്യമായ വീടില്ലാത്തവരുടെയും എണ്ണം നാള്‍ക്കുനാള്‍ പെരുകുകയാണ്. അതില്‍ ബ്ലോക്ക് പഞ്ചായത്ത് ഫലപ്രദമായ നടപടികള്‍ സ്വീകരി ച്ചുവരുന്നു. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നടപ്പാക്കി വരികയാണ്. പുനരുദ്ധാരണം ചെയ്യേേണ്ട വീടുകള്‍ സമയത്തു ചെയ്യാത്ത തുമൂലം കാലപ്പഴക്കം ചെന്ന വീടുകളുടെ എണ്ണം കൂടിവരുന്നു. പഠന രംഗത്തും ആരോഗ്യരംഗത്തും ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്. കോളനികളുടെയും, സങ്കേതങ്ങ ളുടെയും, അടിസ്ഥാന വികസനം കൈവരിക്കേണ്ടതായിട്ടുണ്ട്. വൈദ്യുതി, കുടിവെള്ളം, പുനരുദ്ധാരണം, ഇരട്ടവീട് ഒറ്റയാക്കല്‍ എന്നീ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേ ണ്ടാതായിട്ടുണ്ട്. കോളനി പ്രദേശങ്ങള്‍ പലഭാഗത്തും താഴ്ന്ന മേഖല കളിലാണ്. പലപ്പോഴും വെള്ളപ്പൊക്ക സമയത്ത് വെള്ളം കെട്ടികിടക്കുന്ന കാരണത്താല്‍ രോഗങ്ങള്‍ നിത്യസംഭവമായി മാറുന്നു. ഈ പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തി സംരക്ഷിക്കേണ്ട തായിട്ടുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ച് ചികിത്സ ലഭ്യമാക്കല്‍, ബോധവല്‍ക്കരണ പരിപാടി. തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങി യവയ്ക്ക് രൂപം നല്‍കണം.

  • വികസന കാഴ്ചപ്പാട് 

     കേരള നാടിന്‍റെ സാംസ്കാരിക തനിമയും പാരമ്പര്യവും കലാ മൂല്യവും ഉയര്‍ത്തി പ്പിടിക്കുന്ന മഹത്തായ പ്രദേശമാണ് മാവേലി ക്കര. ഓണാട്ടുകരയുടെ ഭാഗമായ ചെട്ടികുളങ്ങര, തെക്കേക്കര, തഴക്കര പഞ്ചായത്തുകളും അപ്പര്‍ കുട്ടനാടിന്‍റെ ഭാഗമായ ചെന്നി ത്തലയും പുതുതായി ചേര്‍ക്കപ്പെട്ട മാന്നാര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക പ്രാധാന്യമുള്ള ഗ്രാമം കൂടിയാണ്. കാര്‍ഷിക മേഖല വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനെ അതിജീവിക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഉല്‍പ്പാദന മേഖല യില്‍ ഏറ്റെടുക്കുന്ന പദ്ധതിയിലൂടെ നെല്‍കൃഷി നാമമാത്ര മായി കഴിഞ്ഞിരുന്ന അവസ്ഥയില്‍ നിന്നും പൂര്‍ണ്ണത കൈവരി ക്കുവാന്‍ കഴിയണം. സമഗ്ര നെല്‍കൃഷി വികസന പദ്ധതിയ്ക്ക് രൂപം നല്‍കുക എന്നതാണ് ഒരു പരിഹാരം. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി എല്ലാ വരും പാടത്തേക്ക് എന്ന സന്ദേശത്തിലൂടെ സമഗ്ര കാര്‍ഷിക സംസ്ക്കാരം വളര്‍ത്തിയെടുക്കാം. എള്ളു കൃഷിക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കും. ഇടവിളകൃഷി വ്യാപിപ്പിക്കല്‍, കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുകയും കാര്‍ഷിക ആവശ്യത്തിനുള്ള ജലസേചനം എത്തിക്കുന്നതിനുള്ള തോടു നവീകരണവും കാര്‍ഷിക മേഖലലേക്കുള്ള വഴിപ്പാത ഒരുക്കല്‍ ഇവ പ്രധാന ലക്ഷ്യങ്ങളാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള വിപണന കേന്ദ്രം ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 

       മഹാനായ ഇ.എം.എസ് ന്‍റെ നാമധേയത്തില്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നടപ്പിലാക്കിയെങ്കിലും പൊതു വിഭാഗത്തില്‍ വീടില്ലാത്തവര്‍ ബ്ലോക്കതിര്‍ത്തിയിലൂണ്ട്.  പട്ടികജാതി വിഭാഗ ത്തിന് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി മുഖേന പരമാവധി വീട് നല്‍കുവാന്‍ കഴിഞ്ഞു. ഭവനരഹിതര്‍ക്കായി പുതുതായി ആരം ഭിച്ച ലൈഫ് പദ്ധതിയിലൂടെ ബ്ലോക്കിലെ ജനറല്‍ പട്ടികജാതി വിഭാഗത്തിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീട് നല്‍കുവാന്‍ ആണ് ലക്ഷ്യമിടുന്നത്. 
      ആരോഗ്യമേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബ്ലോക്കിന്‍റെ നിയന്ത്രണത്തിലുള്ള കുറത്തികാട് സി.എച്ച്.സി യുടെയും, മാന്നാര്‍ സി.എച്ച്.സി യുടെയും സമഗ്രവികസനം എം.പി, എം.എല്‍.എ ഫണ്ട്, വികസന ഫണ്ട്. മെയിന്‍റ നന്‍സ് ഗ്രാന്‍റ് എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. കമ്മ്യൂ ണിറ്റി ഹെല്‍ത്ത് സെന്‍റര്‍ മുഖേനയുള്ള സേവനം മെച്ചപ്പെടുത്തു ന്നതിന് കൊടുക്കുന്നതിന് ആവശ്യമായ പദ്ധതി വാങ്ങി ഉപകര ണങ്ങള്‍ ആവിഷ്ക്കരിക്കും. സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞപരിപാടി യുടെ ഭാഗമായി നിര്‍മ്മല്‍ ഗ്രാമപുരസ്ക്കാരം അംഗീകാരം നേടിയ തുക ഉപയോഗിച്ചു കൊണ്ട് പഞ്ചായത്തുകളിലെ സ്കൂളുകളില്‍ ബയോഗ്യാസ് പ്ലാന്‍റും  അനുബന്ധ സൗകര്യങ്ങളും ഒരുക്കിവരുന്നു.
       ബ്ലോക്ക് പ്രദേശത്ത് വലിയ വ്യവസായ സ്ഥാപനങ്ങള്‍ ഇല്ലെ ങ്കിലും ചെറുകിട വ്യവസായ യൂണിറ്റുകള്‍ നിരവധിയുണ്ട്. ഇവിടെയുള്ള ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ വിപണന സാധ്യതയും ലക്ഷ്യമിടുന്നു. കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങള്‍ എന്നിവ പരമാവധി പ്രയോജന പ്പെടുത്തി ചെറുകിട വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കും.  പരമ്പരാഗത മേഖലയിലെ ഓട്ടുപാത്രം, ഈറ കൊണ്ടുള്ള ഉപ കരണം, ചൂരല്‍ കൊണ്ടുള്ള ഫര്‍ണിച്ചര്‍ ഇവയുടെ പുരോഗതി യിലേക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കും. സാംസ്കാരിക വിദ്യാഭ്യാസ യുവജന മേഖലയില്‍ നിരവധി നൂത നമായ പദ്ധതികള്‍ ഏറ്റെടുക്കുകയും വിദ്യാഭ്യാസ സ്ഥാപന ങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ഗണിത ലാബ്, കലാ രംഗത്തെ പ്രതികളെ ആദരിക്കല്‍, പരമ്പരാഗത കലയുടെ പരിശീലനം തുടങ്ങിയവയും സംഘടിപ്പിക്കും. 

      പട്ടികജാതി വികസന മേഖലയില്‍ കോളനികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വീട് നവീകരണം, വൈദ്യുതി, കൂടിവെള്ളം, റോഡ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കും. 
        സാമൂഹ്യ ക്ഷേമരംഗത്ത് വനിതകളുടെയും, ശിശുക്കളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി പരിശീലനങ്ങള്‍, ബോധവല്‍ക്ക രണ ക്ലാസ്സുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. അംഗന്‍വാടികള്‍ ക്ക് കെട്ടിട നിര്‍മ്മാണവും, അംഗന്‍വാടികള്‍ക്ക് വസ്തു വാങ്ങല്‍ പദ്ധതിയും പഞ്ചായത്തുകളുമായുള്ള സംയോജിത പദ്ധതിയി ലൂടെ നടപ്പിലാക്കും.
        കുടിവെള്ള പദ്ധതികള്‍ക്ക് പൈപ്പ് ലൈന്‍, പൊതുകിണര്‍ മെയിന്‍റനന്‍സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഏറ്റെടുക്കും. വിക ലാംഗ ക്ഷേമപദ്ധതി തൊഴില്‍ ചെയ്യുവാന്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കൊടുക്കുകയും തൊഴിലധിഷ്ഠിത പരി ശീലനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവയും സംഘ ടിപ്പിക്കും. പട്ടികവര്‍ഗ്ഗത്തിന്‍റെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധ തികള്‍ ഏറ്റെടുക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന സൗകര്യം കണക്കിലെടുത്ത് ഓണാട്ടുകര വികസന ഏജന്‍സി വിവിധ ബാങ്കുകള്‍, ജില്ലാ കൃഷി വകുപ്പ് എന്നിവയുടെ ഓണാട്ടു കര സംഘടിപ്പിക്കും. കേരളോത്സവം ജനപങ്കാളിത്വത്തോടെ വിപുലീകരിക്കും. ഓണാട്ടുകര കലാഗ്രാമം സ്ഥാപിക്കുന്നതിന് ശ്രമം നടത്തും.

                                                                                       **********